ഉണ്ണിക്കണ്ണന്മാരും ഗോപികമാരും നിറഞ്ഞാടി ശോഭായാത്ര
1591736
Monday, September 15, 2025 4:00 AM IST
കൊച്ചി: നഗരവീഥികള്‍ അമ്പാടികളാക്കി ഉണ്ണിക്കണ്ണന്മാരും ഗോപികമാരും നിറഞ്ഞാടിയ മഹാശോഭായാത്ര. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നഗരത്തില്‍ നടന്ന ശോഭായാത്രയില്‍ നൂറുകണക്കിന് ഗോപിക, കൃഷ്ണവേഷധാരികള്‍ പങ്കെടുത്തു.
കൂടാതെ കാളിയമര്‍ദ്ദനം, അനന്തശയനം, കംസന്റെ തടവറ, പുലിപ്പുറത്ത് അയപ്പന്, മഹാവിഷ്ണു തുടങ്ങിയ ടാബ്ളോ, പഞ്ചവാദ്യം, തൊങ്കാശിമേളം, ഇസ്കോണ്‍ ഭജന സംഘം, ഗോപിക നൃത്തം, ഭജന തുടങ്ങിയവയും ശോഭായാത്രയുടെ ഭാഗമായി.
എറണാകുളം ടൗണ്‍ഹാളിനു സമീപത്തുനിന്ന് ആരംഭിച്ച ശോഭായാത്ര സംവിധായകന് മേജര്‍ രവി ഉദ്ഘാടനം ചെയ്തു. അയ്യപ്പന് കാവില്‍നിന്നു നടന്ന ശോഭയാത്ര ഡോ. കെ.എന്‍. രാഘവനും.
തിരുമല ദേവസ്വം ക്ഷേത്രത്തില്‍ ജസ്റ്റീസ് പി.എസ്. ഗോപിനാഥനും, രവിപുരം ക്ഷേത്രത്തില്‍ സംഗീതജ്ഞന് ടി.എസ്. രാധാകൃഷ്ണനും. കുമാരേശ്വരം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ജി.സതീശ് കുമാറും ഉദ്ഘാടനം ചെയ്തു. എല്ലാ ശോഭായാത്രകളും ജോസ് കവലയില്‍ സംഗമിച്ച് രാത്രി ഏഴോടെ എറണാകുളം ശിവക്ഷേത്ര നടയില്‍ സമാപിച്ചു.