കോഴിപ്പിള്ളിയിൽ കാർ മറിഞ്ഞ് രണ്ടുപേർക്ക് ഗുരുതര പരിക്ക്
1591757
Monday, September 15, 2025 4:24 AM IST
കോതമംഗലം: കോഴിപ്പിള്ളി പുതിയ പാലത്തിനും പഴയ പാലത്തിനും ഇടയിൽ ആഴത്തിലേക്ക് കാർ മറിഞ്ഞ് രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. തൊടുപുഴ കളിയാർ കിഴക്കേടത്തിൽ സനീഷ് ദാസ്, കാളിയാർ വട്ടംകണ്ടത്തിൽ ഗിരീഷ് ഗോപി എന്നിവരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇവർക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേർക്ക് നിസാന പരിക്കാണുള്ളത്. ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട കാർ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിലെ ചെറിയ കോൺക്രീറ്റ് തൂണുകളിൽ ഇടിച്ചിട്ട് താഴേക്ക് മറിയുകയായിരുന്നു.