എസിബിഐ പെന്‍ഷനേഴ്സ് അസോസിയേഷന് കുടുംബസംഗമം നടത്തി
1591755
Monday, September 15, 2025 4:24 AM IST
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെന്‍ഷനേഴ്സ് ആന്‍ഡ് റിട്ടയറീസ് അസോസിയേഷന് ജില്ലാ കുടുംബസംഗമവും ഓണാഘോഷവും എറണാകുളം ടൗണ്‍ ഹാളില്‍ നടന്നു. എസ്ബിഐ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വിനയകുമാര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ടി.ഒ. ജോണ്‍ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ ഫെഡറേഷന് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോസഫ് പാലക്കലിനെ ആദരിച്ചു.
ജില്ലാ സെക്രട്ടറി കനകരാജ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ഫിലിപ്പ് കോശി, ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി സി.ജി. രാജഗോപാല്‍, അരുണാചലം, പി.പി. ഫ്രാന്‍സിസ്, ബീന കെ. രവി, ജില്ലാ വൈസ് പ്രസിഡന്റുമാരായ പി. ജെ. പാപ്പച്ചന്, ഷാജു തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
തിരുവാതിര, ഓണപ്പാട്ട്, സംഘഗാനം, നാടന്‍പാട്ട്, ശാസ്ത്രീയ നൃത്തം എന്നിവയുണ്ടായിരുന്നു.