ഗ്രന്ഥശാലാ ദിനം ആചരിച്ച് ലൈബ്രറികൾ
1591765
Monday, September 15, 2025 4:27 AM IST
മൂവാറ്റുപുഴ: ഗ്രന്ഥശാലദിനത്തിൽ മൂവാറ്റുപുഴ താലൂക്കിലെ ലൈബ്രറികൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഈസ്റ്റ് വാഴപ്പിള്ളി പീപ്പൾസ് ലൈബ്രറിയിൽ പ്രസിഡന്റ് കെ.കെ. സുമേഷ് പതാക ഉയർത്തി. യോഗം ലൈബ്രറി കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് ഡോ. രാജി കെ. പോൾ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി മുഖ്യപ്രഭാഷണം നടത്തി. രമേശ് കണ്ടവത്ത്, പഞ്ചായത്ത് അംഗം ഇ.എം. ഷാജി, ഇ.എ. ഹരിദാസ്, ഗാന്ധിയൻ എം. മുഹമ്മദ് വാരിക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
കല്ലൂർക്കാട് കോസ്മോപൊളിറ്റൻ ലൈബ്രറിയിലെ ദിനാചരണം ലൈബ്രറി പ്രസിഡന്റ് ഡോ. ജോസ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് ലൈബ്രറി അങ്കണത്തിൽ പതാകയുയർത്തി. കെ.കെ. ജയേഷ് ലൈബ്രറി സെക്രട്ടറി ജോസ് ജേക്കബ്, ലൈബ്രേറിയൻ തോമസ് എന്നിവർ പ്രസംഗിച്ചു. മേക്കടമ്പ് പബ്ലിക് ലൈബ്രറിയിൽ ലൈബ്രറി പ്രസിഡന്റ് ജയൻ പതാക ഉയർത്തി. താലൂക്ക് എക്സിക്യുട്ടീവ് അംഗം എം.എ. എൽദോസ് സന്ദേശം നൽകി. പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറിയിൽ പ്രസിഡന്റ് എം.ജി. ഉണ്ണികൃഷ്ണൻ പതാക ഉയർത്തി. താലൂക്ക് സെക്രട്ടറി സി.കെ. ഉണ്ണി ഗ്രന്ധശാല ദിന സന്ദേശം നൽകി.
വാളകം പബ്ലിക് ലൈബ്രറിയിൽ പഞ്ചായത്ത് അംഗം പി.പി. മത്തായി പതാക ഉയർത്തി. സജി.സി. കർത്താ സന്ദേശം നൽകി. രണ്ടാർകര ഇം.എം.എസ്. ലൈബ്രറിയിൽ പ്രസിഡന്റ് രാഘവൻ പതാക ഉയർത്തി. കെ. മോഹനൻ സന്ദേശം നൽകി. കോഴിപ്പിള്ളി ശ്രീനാരായണ ലൈബ്രറിയിൽ ലൈബ്രറി സെക്രട്ടറി അരുൺ പതാക ഉയർത്തി സന്ദേശം നൽകി, കരിങ്കൽ ചിറ ശ്രീനാരായണ ലൈബ്രറിയിൽ സെക്രട്ടറി രമണൻ പതാക ഉയർത്തി തുടർന്ന് സന്ദേശം നൽകി .
മണ്ണത്തൂർ പബ്ലിക് ലൈബ്രറിയിൽ പ്രസിഡന്റ് എ.സി. ജോൺസൺ പതാക ഉയർത്തി. മഹാത്മജി ലൈബ്രറിയിൽ പ്രസിഡന്റ് കെ.കെ. ബാലകൃഷ്ണൻ പതാക ഉയർത്തി. താലൂക്ക് ജോയിന്റ് സെക്രട്ടറി പി.കെ. വിജയൻ സന്ദേശം നൽകി.പെരുമ്പടവം പബ്ലിക് ലൈബ്രറിയിൽ സെക്രട്ടറി ശ്രീനാഥ് പതാക ഉയർത്തി. മുത്തോലപുരം പബ്ലിക് ലൈബ്രറിയിൽ സെക്രട്ടറി കെ.കെ. ശശി പതാക ഉയർത്തി സന്ദേശം നൽകി. പണ്ടപ്പിള്ളി നാഷണൽ ലൈബ്രറിയിൽ പ്രസിഡന്റ് ടോമി വള്ളമറ്റം പതാക ഉയർത്തി.
വാഴപ്പിള്ളി വി.ആർ. എ പബ്ലിക് ലൈബ്രറിയിൽ പ്രസിഡന്റ് കെ.എസ്. രവീന്ദ്രനാഥ് പതാക ഉയർത്തി. ആർ. രാജീവ് സന്ദേം നൽകി. പേഴക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറിയിൽ പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം പതാക ഉയർത്തി. പുളിന്താനം കൈരളിയിൽ പോൾ സി. ജേക്കബും, കാലാമ്പൂർ വിജയലൈബ്രറിയിൽ ഇ.എസ്. അഷറഫും, ആയവന എസ്എച്ചിൽ രാജേഷ് ജെയിംസും, മണപ്പുഴമാസിൽ ബില്ലി വർഗീസും പതാക ഉയർത്തി.