അന്പാടിയായി രാജവീഥി വർണാഭമായി ശോഭായാത്ര
1591751
Monday, September 15, 2025 4:11 AM IST
തൃപ്പൂണിത്തുറ: പീലിത്തിരുമുടിയും ഓടക്കുഴലുമായി ഉണ്ണിക്കണ്ണന്മാർ നിരന്നപ്പോൾ രാജവീഥി അമ്പാടിയായി. .ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം തൃപ്പൂണിത്തുറ നഗർ സംഘടിപ്പിച്ച ശോഭായാത്രകൾ നഗരത്തെ വർണാഭമാക്കി.
തൃപ്പൂണിത്തുറ താമരംകുളങ്ങര ക്ഷേത്രത്തിൽ നിന്നാരംഭിച്ച ശോഭായാത്ര ചക്കംകുളങ്ങരയിലൂടെ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ,പള്ളിപ്പറമ്പ്കാവ് ചന്ദനമാരിയമ്മൻ കോവിൽ എന്നിവിടങ്ങളിലെ ശോഭായാത്രകളുമായി സംഗമിച്ച് സ്റ്റാച്യൂ ജംഗ്ഷനിലെത്തി.
ശ്രീനിവാസകോവിൽ, കണ്ണൻകുളങ്ങര ക്ഷേത്രം, പനയ്ക്കൽ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നാരംഭിച്ച ശോഭായാത്രകളും സ്റ്റാച്യൂ ജംഗ്ഷനിലെത്തിൽ സംഗമിച്ചശേഷം വിവിധ ശോഭായാത്രകൾ സംഗമിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ മഹാശോഭായാത്രയായി ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെത്തി.
കൂടാതെ എരൂർ, ഇരുമ്പനം, പെരുന്നിനാകുളം, തിരുവാങ്കുളം, ഉദയംപേരൂർ, അമ്പലമേട് മണ്ഡലങ്ങളിലായി നടന്ന 63 ശോഭായാത്രകൾ വീഥികളെ മനോഹരമാക്കി.