പീഡനക്കേസിൽ പ്രതിയായ അധ്യാപകനെ പുറത്താക്കണമെന്ന് കെഎസ്യു
1591737
Monday, September 15, 2025 4:00 AM IST
കൊച്ചി: പീഡനക്കേസില്‍ പ്രതിയായ അധ്യാപകനെ ക്ലാസെടുക്കുന്നതില്‍ നിന്ന് വിലക്കണമെന്നും പുറത്താക്കണമെന്നും മഹാരാജാസ് കോളജ് കെഎസ്യു യൂണിറ്റ് പ്രസിഡന്റ് രാജീവ് പാട്രിക് ആവശ്യപ്പെട്ടു. വടകരയിലെ മടപ്പിള്ളി ഗവണ്മെന്റ് കോളജിലെ പൂര്‍വ വിദ്യാര്‍ഥിനിയാണ് കേസ് ഫയല്‍ ചെയ്തത്.
അധ്യാപകൻ നിലവിൽ മഹാരാജാസിലാണ് ജോലി നോക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ചോമ്പാല പോലീസ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സസ്പെൻഡ് ചെയ്യാനുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും അധ്യാപകനെ ഇനിയും മഹാരാജാസിൽ ക്ലാസെടുക്കാൻ അനുവദിച്ചാൽ ഇയാളെ കാന്പസിൽ തടയുമെന്നും രാജീവ് പറഞ്ഞു.