ഞാറക്കൽ എൽഎഫ് ഹൈസ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതി
1592071
Tuesday, September 16, 2025 7:00 AM IST
വൈപ്പിൻ: ഞാറക്കൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ ദീപിക നമ്മുടെ ഭാഷാ പദ്ധതിക്ക് തുടക്കമായി. സ്കൂൾ ലീഡർ ശ്രീപൂർണ ദിനേന്ദ്രന് പത്രം നൽകി ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി നിർവഹിച്ചു.
ചടങ്ങിൽ പ്രധാനാധ്യാപിക സിസ്റ്റർ ജിനി ജോൺ, സമിതി നേതാക്കളായ ആന്റണി പുന്നത്തറ, ടൈറ്റസ് പൂപ്പാടി, ജോസഫ് നരികുളം, ഫ്രാൻസിസ് അറക്കൽ എന്നിവർ സംബന്ധിച്ചു.
ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതിയാണ് പത്രം സ്പോൺസർ ചെയ്തിരിക്കുന്നത്.