കാപ്പ ചുമത്തി ജയിലിലടച്ചു
1592083
Tuesday, September 16, 2025 7:01 AM IST
മൂവാറ്റുപുഴ: നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. വെള്ളൂര്‍ക്കുന്നം പെരുമറ്റം മില്ലുംപടി ഭാഗത്ത് ചേനക്കരകുന്നേല്‍ നിബുന്‍ (അപ്പു, 38) നെയാണ് കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. റൂറല്‍ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ ജി. പ്രിയങ്കയാണ് ഉത്തരവിട്ടത്.
മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ പോലീസ് സ്റ്റേഷന് പരിധികളില്‍ കവര്‍ച്ച, മോഷണം, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, ദേഹോപദ്രവം തുടങ്ങി നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളാണ്. 2025 മേയ് പായിപ്ര പോയാലി മില്ലുംപടി ജംഗഷനിലെ ഗോഡൗണിന്റെ തകര ഷീറ്റ് പൊളിച്ച് അകത്തു കടന്നു മൊബൈല്‍ ടവര്‍ നിര്‍മാണ ഉപകരങ്ങള്‍ മോഷ്ടിച്ചതിന് മൂവാറ്റുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.
മൂവാറ്റുപുഴ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ എസ്.എന്‍. സുമിത, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ എം.കെ. ഗിരിജ, പോള്‍ മാത്യു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.കെ. സനൂപ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.