ജനകീയ കൂട്ടായ്മയുടെ തെരുവുനായ വിമോചന സമരം
1592064
Tuesday, September 16, 2025 7:00 AM IST
നെടുമ്പാശേരി: തെരുവുനായ വിമുക്ത കേരളത്തിനായുള്ള വിമോചന സമരത്തിൽ നെടുമ്പാശ്ശേരി ജനകീയ കൂട്ടായ്മ പങ്കാളികളായി. തെരുവുനായ ശല്യത്തിൽ പൊറുതിമുട്ടിയ നെടുമ്പാശേരി പൗരാവലി പലതവണ പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് തെരുവുനായ വിമോചന സമരം സംഘടിപ്പിച്ചത്.
അത്താണി ഒയാസിസ് സംഘടനയുടെ ആഭിമുഖ്യത്തിലാണ് സമരം സംഘടിപ്പിച്ചത്. ജനസേവ തെരുവുനായ വിമുക്ത കേരളസംഘം ചെയർമാൻ ജോസ് മാവേലി സമരം ഉദ്ഘാടനം ചെയ്തു. ജനങ്ങൾക്ക് വഴിനടക്കാൻ സാധിക്കാത്ത വിധത്തിൽ തെരുവുനായകൾ പെരുകിയിട്ടും ഭരണാധികാരികളും ഉദ്യോഗസ്ഥരും കൈയുംകെട്ടി നോക്കിയിരിക്കുകയാണെന്ന് ജോസ് മാവേലി കുറ്റപ്പെടുത്തി.
എസ്. സുകുമാർ, കെ.പി. വർഗീസ്, ജോണി ജേക്കബ്, സി.വൈ. മാത്യു, ക്യാപ്റ്റൻ എസ്.കെ. നായർ, വി.പി. മാത്യു, പി.എ. പോൾ, പി.എ. കുട്ടൻ, കമലം ടീച്ചർ, ജയിനി ടീച്ചർ, മീനാക്ഷി ടീച്ചർ, ലീല ടീച്ചർ, പി.വൈ. പൗലോസ്, എ.പി.ജി. നായർ, പ്രഫ. കേശവൻകുട്ടി തുടങ്ങിയവർ നേതൃത്വം നൽകി .