റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ പുസ്തകങ്ങൾ നല്കി
1592076
Tuesday, September 16, 2025 7:01 AM IST
കോലഞ്ചേരി: പുത്തൻകുരിശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ സബർബ്സിന്റെ നേതൃത്വത്തിൽ കൊച്ചിൻ ആർട്സ് ആൻഡ് സയൻസ് കോളജിന് (കാസ്ക്) പുസ്തകങ്ങളും അലമാരയും നൽകി. ക്ലബ് പ്രസിഡന്റ് ഗിരിജാ നാരായണനിൽനിന്ന് കോളജ് പ്രിൻസിപ്പൽ ഡോ. രഞ്ജിത്ത് ഫിലിപ്പും ലൈബ്രറിയിൽ സൗമ്യ രാജേന്ദ്രനും ചേർന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി.
റോട്ടറാക്ട് പ്രസിഡന്റ് സ്നേഹ രാജീവ്, റോട്ടറി മുൻ പ്രസിഡന്റ് സാലു മുഹമ്മദ്, സർവീസ് ചെയർ കെ.ഒ. ജോർജ്, വൈസ് പ്രസിഡന്റ് ജിനോ കുര്യൻ, എം.എ. റുബീന, ആതിര രാജഗോപാൽ എന്നിവർ പ്രസംഗിച്ചു.