മൊട്ട ഗ്ലോബൽ അംഗങ്ങൾ വാഴക്കുളത്ത്
1592078
Tuesday, September 16, 2025 7:01 AM IST
വാഴക്കുളം: വാഴക്കുളം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അടുത്ത മാസം ആരംഭിക്കുന്ന സൗജന്യ ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രചാരണാർഥം മൊട്ട ഗ്ലോബൽ അസോസിയേഷൻ അംഗങ്ങൾ വാഴക്കുളത്ത് എത്തി. മൊട്ട ഗ്ലോബൽ ഫൗണ്ടർ പ്രസിഡന്റ് സനീഷ് കുട്ടനെല്ലൂരിന്റെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽനിന്നുള്ള അസോസിയേഷൻ അംഗങ്ങളാണ് വാഴക്കുളത്തെത്തിയത്.
വാഴക്കുളം സെന്റ് ജോർജ് ആശുപത്രിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഡയാലിസിസ് സെന്ററിൽ നടന്ന ചടങ്ങിൽ നിർമാണ പ്രവർത്തനങ്ങൾക്കായി മൊട്ട ഗ്ലോബൽ അസോസിയേഷൻ അംഗങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സിജു സെബാസ്റ്റ്യന് തുക കൈമാറി.
സെന്റ് ജോർജ് ആശുപത്രി ഡയറക്ടർ ഫാ. ജോർജ് പൊട്ടയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. ജോണി മെതിപ്പാറ, സാജു ടി. ജോസ്, ഡോ. മാത്യൂസ് നമ്പേലി, പ്രഫ. ജോസ് അഗസ്റ്റിൻ, ബിജു കരിയാമ്പുറത്ത്, ജെയിംസ് വർഗീസ്, ജിജി ഏലൂർ, ബിനു മിത്രൻ, കെ.വി. മനോജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.