അലിവിന്റെ പൂക്കളം തീർത്ത് അമല ഫെല്ലോഷിപ്പ്
1592066
Tuesday, September 16, 2025 7:00 AM IST
അങ്കമാലി: അനാഥത്വത്തിൽ കഴിയുന്ന ഏകസ്ഥർക്കും നിർധന രോഗികൾക്കുമെല്ലാം അഭയമായ അമല ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ അമല ഭവൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിൽ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു.
അമല ഫെല്ലോഷിപ്പ് പ്രസിഡന്റ് സി.എ. ജോർജ് കുര്യൻ പാറയ്ക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മുഴുവൻ അന്തേവാസികൾക്കും സ്റ്റാഫ് അംഗങ്ങൾക്കും ഓണക്കോടി വിതരണം ചെയ്തു. വിപുലമായ ഓണസദ്യയും ഒരുക്കി.
ഓണാഘോഷ പരിപാടികൾക്ക് ജനറൽ സെക്രട്ടറി ജോർജ് പടയാട്ടിൽ, അഡ്മിനിസ്ട്രേറ്റർ ആന്റു പെരുമായൻ, വൈസ് പ്രസിഡന്റ് ഡാന്റി കാച്ചപ്പിള്ളി, സെക്രട്ടറി ലാൽ പോൾ പൈനാടത്ത്, ട്രഷറർ കെ.ഒ. ജോസ്, കോർകമ്മറ്റി അംഗങ്ങളായ ,ജോർജ്ജ് കോട്ടയ്ക്കൽ, എം.ടി കുരിയച്ചൻ, പ്രിൻസ് കാച്ചപിള്ളി, മത്തായി ചെമ്പിശേരി, ഡെന്നി പോൾ, ജോഷി പാറയ്ക്കൽ, രാജു കോട്ടയ്ക്കൽ, വി.സി. ദേവസി, വർഗീസ് കാച്ചപ്പിള്ളി തുടങ്ങിയവർ നേതൃത്വം നൽകി.
വാർധക്യ സഹജമായ അസുഖ ബാധിതർക്കും ഏകസ്ഥർക്കും ഗാർഹിക മെഡിക്കൽ ഉപകരണങ്ങളും വിതരണം ചെയ്തു.