സ്കൂൾ രത്ന ദേശീയ പുരസ്കാരം മാർഗരറ്റ് സോണിക്ക്
1592068
Tuesday, September 16, 2025 7:00 AM IST
ഫോർട്ടുകൊച്ചി: സ്കൂൾ രത്ന ദേശീയ അധ്യാപക പുരസ്കാരം കുമ്പളങ്ങി പഴങ്ങാട് സെന്റ് ജോർജ് എൽപി സ്കൂൾ പ്രധാനാധ്യാപിക മാർഗരറ്റ് സോണിക്ക്.
വിദ്യാഭ്യാസ വിചക്ഷണരുടെ കൂട്ടായ്മയായ സ്കൂൾ അക്കാദമി ഓഫ് കേരള വിവിധ സംസ്ഥാനങ്ങളിലെ അധ്യാപകരുടെയും പ്രധാനാധ്യാപകരുടെയും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ വിലയിരുത്തി അധ്യാപക ദിനത്തിൽ പ്രഖ്യാപിക്കുന്ന പുരസ്കാരമാണ് സ്കൂൾ രത്ന ദേശീയ പ്രധാനാധ്യാപക പുരസ്കാരം.
കെഎൽസിസി മികച്ച പ്രധാനാധ്യാപികയ്ക്കുള്ള അവാർഡ്, മികച്ച കാർഷിക വിദ്യാലയ അവാർഡ് എന്നിവ മാർഗരറ്റ് സോണിക്ക് ലഭിച്ചിട്ടുണ്ട്.