കുമ്പളങ്ങി പഴങ്ങാട് സെന്റ് ജോർജ് പള്ളിയിൽ തിരുനാൾ
1592072
Tuesday, September 16, 2025 7:00 AM IST
ഫോർട്ടുകൊച്ചി: കുമ്പളങ്ങി പഴങ്ങാട് സെന്റ് ജോർജ് പള്ളിയിൽ പരിശുദ്ധ വ്യാകുല മാതാവിന്റെ തിരുനാളിന് കൊടിയേറി. വികാരി ഫാ. സെബാസ്റ്റ്യൻ പുത്തൻപുരയ്ക്കൽ കൊടി ആശീർവദിച്ചു. ഫാ. പീറ്റർ ചടയങ്ങാട്, ഫാ. ക്ലിഫിൻ ആലത്തറ. ഫാ.സനീഷ് പുളിക്കപറമ്പിൽ. ഫാ. റോയി സേവ്യർ, ഫാ. ആർതർ അറയ്ക്കൽ എന്നിവർ സന്നിഹിതരായിരുന്നു.
എല്ലാ ദിവസവും വൈകുന്നേരം 6.30ന് ജപമാല നൊവേന, സമൂഹ ദിവ്യബലി, പ്രസംഗം, ലദീഞ്ഞ്, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവ ഉണ്ടായിരികും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 10ന് സമൂഹബലിക്കു മോൺ. ഷൈജു പരിയാത്തിശേരി മുഖ്യകാർമികത്വം വഹിക്കും. വൈകുന്നേരം നാലിന് തിരുനാൾ പ്രദക്ഷിണവും നടക്കും.