സിപിഐ ജില്ലാ സെക്രട്ടറി സ്ഥലം സന്ദർശിച്ചു
1592065
Tuesday, September 16, 2025 7:00 AM IST
വൈപ്പിൻ: മാലിപ്പുറത്ത് അനധികൃതമായി നിലം നികത്തുന്നയിടം സിപിഐ ജില്ലാ സെക്രട്ടറി എൻ. അരുൺ സന്ദർശിച്ചു. റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്തോശയോടെ തെറ്റായ രേഖകൾ സമർപ്പിച്ചാണ് ഉടമ പാടം നികത്താൻ കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ചതെന്നാണ് സിപിഐയുടെ ആരോപണം.
ഇതേത്തുടർന്ന് ഇപ്പോൾ പോലീസ് കാവലിലാണ് പൊക്കാളിപ്പാടം നികത്തുന്നത്. എന്നാൽ ഏറെ താമസിയാതെ ഒന്നര ഏക്കർ വരുന്ന ഈ പാടം ഉടമ തന്നെ പൂർവസ്ഥിതിയിലാക്കേണ്ടിവരുമെന്ന് ജില്ലാ സെക്രട്ടറി എൻ. അരുൺ ഓർമപ്പെടുത്തി.
വൈപ്പിൻ മണ്ഡലം സെക്രട്ടറി കെ.എൽ. ദിലീപ്കുമാർ, സിപിഐ ജില്ലാ കൗൺസിലംഗം എൻ.കെ. ബാബു, കിസാൻ സഭ വൈപ്പിൻ മണ്ഡലം സെക്രട്ടറി പി.എസ്. ഷാജി, എഐടിയുസി വൈപ്പിൻ മണ്ഡലം പ്രസിഡന്റ് എം.ബി. അയൂബ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.