കഞ്ചാവ് കേസ്: പ്രതികള്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവ്
1592193
Wednesday, September 17, 2025 4:27 AM IST
കൊച്ചി: കഞ്ചാവ് കേസ് പ്രതികൾക്കെതിരെ മൂന്നു വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വയനാട് സ്വദേശികളായ ലക്കിടി റായന്‍ മരക്കാര്‍ വീട്ടില്‍ അനസ്, കണിയമ്പുഴ മമ്മോക്കര്‍ വീട്ടില്‍ ഇജാസ് അഹമ്മദ് എന്നിവരെയാണ് എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി വി.പി.എം. സുരേഷ് ബാബു ശിക്ഷിച്ചത്.
2017 നവംബര്‍ ഒന്നിന് ഉച്ചയ്ക്ക് ഒന്നിനാണ് 1.931 കിലോ കഞ്ചാവുമായി ബോള്‍ഗാട്ടി ജംഗ്ഷനില്‍ നിന്ന് പ്രതികളെ പിടികൂടിയത്. മുളവുകാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. മൂന്നാം പ്രതി നൗഷീര്‍ ഒളിവിലാണ്.