ജേര്‍ണി ടു നെബുലക്കലുമായി പ്രദീപ് കുമാര്‍ കൊച്ചിയില്‍
1592188
Wednesday, September 17, 2025 4:23 AM IST
കൊച്ചി:തമിഴ് ഗായകനും സംഗീത സംവിധായകനുമായ പ്രദീപ് കുമാര്‍ തന്റെ സംഗീത യാത്രയുടെ ഭാഗമായി വണ്‍ കൈന്‍ഡ് ജേര്‍ണി ടു നെബുലക്കല്‍ പ്രദീപ് കുമാര്‍ ലൈവ് ഇന്‍ കൊച്ചി എന്ന സംഗീത പരിപാടിയുമായി കൊച്ചിയിലെത്തുന്നു.
ഒക്ടോബര്‍ 11ന് വൈകിട്ട് അഞ്ചിന് തേവര സേക്രഡ് ഹാര്‍ട്ട് കോളജിലാണ് പരിപാടി. കേരളം തനിക്ക് വളരെ സ്പെഷലാണ്.മലയാളിപ്രേക്ഷകര്‍ നല്കുന്ന പ്രോത്സാഹനവും സ്നേഹവും ഒരു കലാകരനെന്ന നിലയില്‍ ഊര്‍ജമാണെന്നും പ്രദീപ് കുമാര്‍ കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പുറത്തിറങ്ങിയ സിനിമകളിലെ ഗാനങ്ങളും തന്റെ ചില പാട്ടുകളും ഉള്‍പ്പെടുത്തിയാണ് സംഗീത പരിപാടി അരങ്ങേറുകയെന്നും പ്രദീപ് പറഞ്ഞു.
സംഗീതത്തോടൊപ്പം ഭക്ഷണ സ്റ്റാളുകളും വിവിധ ഓണ്‍ഗ്രൗണ്ട് അനുഭവങ്ങളും ഷോയുടെ ഭാഗമായി ഒരുക്കും. ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയില്‍ ലഭ്യമാണ്. 599, 899, 1499, 1799,2499 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍.
ഒരേസമയം 10 ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. പരിപാടിയോടനുബന്ധിച്ച് കേരളത്തിന്റെ മ്യൂസ് ബാന്‍ഡുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി മ്യൂസിക് ബാന്‍ഡ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്.50000 രൂപയാണ് ഒന്നാം സമ്മാനം. കാര്‍ഡിന് റോബി, വയലിനിസ്റ്റ് റിതു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.