ഇഡിത്ത് 3.0 വാര്‍ഷിക ഇന്നോവേഷന്‍ സമ്മിറ്റ് ഇന്ന്
1592165
Wednesday, September 17, 2025 3:53 AM IST
കൊച്ചി: എറണാകുളം സെന്റ് തെരേസാസ് (ഓട്ടോണമസ്) കോളജിലെ ഇഡിത്ത് 3.0 വാര്‍ഷിക ഇന്നോവേഷന്‍ സമ്മിറ്റ് ഇന്ന് കോളജ് ആര്‍ട്സ് ബ്ലോക്ക് ഓഡിറ്റോറിയത്തില്‍ നടക്കും. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പറേഷന് ചെയര്മാന് ബാലഗോപാല്‍ ചന്ദ്രശേഖര്‍, ടൈ കേരളയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ദിവ്യ തലക്കാട്ട്, റിവാഗോ സ്ഥാപക ജൂലിയാന ബിജു എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
വനിത സംരംഭകശൃംഖല കേരള ഒരുക്കുന്ന പാനല്‍ ചര്‍ച്ച, വിദഗ്ധരുടെ പ്രഭാഷണങ്ങള്‍, വര്‍ക്ക് ഷോപ്പുകള്‍, വിവിധ മത്സരങ്ങള്‍ എന്നിവ സമ്മിറ്റിന്റെ ഭാഗമായി നടക്കും. കോളജിന്റെ ഇന്നോവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗവും ടൈ കേരളയും റേഡിയോ കൊച്ചി 90 എഫ്എമ്മും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സമ്മിറ്റില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് എക്കോ സിസ്റ്റം പങ്കാളിയും ഓപ്പോ ടൈറ്റില്‍ സ്പോണ്‍സറും ഫെഡറല്‍ ബാങ്ക് സഹ സ്പോണ്‍സറുമാണ്. പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ട്.