ഏ​ലൂ​ര്‍: കൊ​ച്ചി സി​റ്റി ഡാ​ന്‍​സാ​ഫ് സം​ഘ​വും ഏ​ലൂ​ര്‍ പോ​ലീ​സും ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ല്‍ 40 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ളെ പി​ടി​കൂ​ടി. മു​ര്‍​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ എ​സ്.​കെ. സൂ​ര​ജ് (18), എ​സ്.​കെ. രാ​ജു (19) എ​ന്നി​വ​രെ​യാ​ണ് ഏ​ലൂ​ര്‍ പ​ഴ​യ ആ​ന​വാ​തി​ല്‍ ജം​ഗ്ഷ​ന് സ​മീ​പം ന​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ പ​ക്ക​ല്‍ നി​ന്ന് 40 കി​ലോ ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ളെ ക​ള​മ​ശേ​രി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ഡ് ചെ​യ്തു.