മെട്രോയിൽ സിപിആർ പരിശീലനവുമായി ലേക്ഷോർ ആശുപത്രി
1592183
Wednesday, September 17, 2025 4:23 AM IST
കൊച്ചി: ഹൃദയാഘാത മരണങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ കൊച്ചി വിപിഎസ് ലേക്ഷോർ ആശുപത്രിയുടെ നേതൃത്വത്തിൽ വാട്ടർ മെട്രോയിൽ സിപിആർ ട്രെയിനിംഗും ഫ്ലാഷ്മോബും നടത്തി. വേൾഡ് പേഷ്യന്റ് സേഫ്റ്റി ഡേയോടനുബന്ധിച്ചാണു പൊതുജനങ്ങൾക്കായി പരിപാടി സംഘടിപ്പിച്ചത്.
വണ്ടർ ലാ, മറൈൻ ഡ്രൈവ്, ഇൻഫോപാർക്ക്, കലൂർ സ്റ്റേഡിയം തുടങ്ങിയ കേന്ദ്രങ്ങളിലും സിപിആർ ട്രെയിനിംഗ് സംഘടിപ്പിച്ചു. ചോക്കിംഗ് മാനേജ്മെന്റ്, സ്പൈൻ ബോർഡ് മാനേജ്മെന്റ് ക്ലാസുകളും ഇതിനൊപ്പം ഉണ്ടായിരുന്നു. വർധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളിലേക്കിറങ്ങിയുള്ള ബോധവത്കരണത്തിന് ആശുപത്രി പ്രതിജ്ഞാബദ്ധമാണെന്നു ലേക്ഷോർ മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള പറഞ്ഞു.
ഇന്നു ഫോറം മാൾ, കളക്ടറേറ്റ്, ലുലു മെട്രോ സ്റ്റേഷൻ, ലേക്ഷോർ ആശുപത്രി എന്നിവിടങ്ങളിൽ പരിശീലന പരിപാടി സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.