കടവൂരില്‍ ഓപ്പണ്‍ ജിംനേഷ്യം ഉദ്ഘാടനം ചെയ്തു
1592597
Thursday, September 18, 2025 5:01 AM IST
പോത്താനിക്കാട്: കടവൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കോമ്പൗണ്ടില്‍ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു നിര്‍മിച്ച ഓപ്പണ്‍ ജിംനേഷ്യത്തിന്റെ ഉദ്ഘാടനം കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീര്‍ നിര്‍വഹിച്ചു. പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിജി ഷിജു അധ്യക്ഷത വഹിച്ചു.
ജില്ലാപഞ്ചായത്തംഗം റാണിക്കുട്ടി ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു മത്തായി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോമി തെക്കേക്കര, ജെയിംസ് കോറമ്പേല്‍, സാലി ഐപ്പ്, ആനീസ് ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.