കമ്മീഷണർ ഓഫീസ് മാർച്ച്: കെഎസ്യു പ്രവർത്തകർ റിമാൻഡിൽ
1592562
Thursday, September 18, 2025 4:21 AM IST
കൊച്ചി: കമ്മീഷണർ ഓഫീസ് മാർച്ചിനിടെ പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ കെഎസ്യു പ്രവർത്തകർ റിമാൻഡിൽ. കെഎസ്യു ജില്ലാ പ്രസിഡന്റ് കെ.എം. കൃഷ്ണലാൽ (25)അടക്കം എട്ടുപേരെയാണ് റിമാൻഡ് ചെയ്തത്.
പോലീസ് മർദനത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ചയാണ് കെഎസ്യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്. കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി മിവ ജോളി(28), സംസ്ഥാന ഉപാധ്യക്ഷ ആൻ സെബാസ്റ്റ്യൻ(27), ജില്ലാ ഭാരവാഹികളായ അമർ മിഷുത്ത്(28), മോണി ചാക്കോ(27), ആഷിൻ പോൾ (24), അസിൽ ജബ്ബാർ (23),ഡേവീസ് പോൾ,സി.ബി. സഫാൻ(27) എന്നിവരാണ് റിമാൻഡിലായ മറ്റു പ്രർത്തകർ.
പ്രവർത്തകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ കല്ലേറിൽ പോലീസിന്റെ ജലപീരങ്കി വാഹനത്തിന്റെ ചില്ല് തകർന്നിരുന്നു. കണ്ടാലറിയാവുന്ന നൂറാേളം പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.