റോഡുകൾക്ക് അറ്റകുറ്റപ്പണി: 99 ലക്ഷം രൂപ അനുവദിച്ചു
1592578
Thursday, September 18, 2025 4:32 AM IST
ആലുവ: ആലുവ നിയോജക മണ്ഡലത്തിലെ 11 പിഡബ്ല്യൂഡി റോഡുകൾക്ക് അറ്റകുറ്റപ്പണികൾ നടത്തുന്നതിന് 99 ലക്ഷം രൂപ അനുവദിച്ചു. ഭരണാനുമതി ലഭിച്ച പദ്ധതിയുടെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് എത്രയും വേഗം റോഡുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിക്കുമെന്നും അൻവർ സാദത്ത് എംഎൽഎ അറിയിച്ചു.
എടത്തല-തായ്ക്കാട്ടുക്കര, എടത്തല-പേങ്ങാട്ടുശ്ശേരി, മൂന്നാം മൈൽ-കിഴക്കമ്പലം, പൂക്കാട്ടുപടി ലൂപ്പ്, ഇടപ്പള്ളി-മുവാറ്റുപുഴ, കുഴിവേലിപ്പടി-വെട്ടിക്കുഴ, എൻഎഡി-എച്ച്എംടി, നസ്രത്ത്-കാർമൽ, പള്ളിക്കവല-ഡിസ്പെൻസറി, ആലുവ-മൂന്നാർ, ആലുവ-വരാപ്പുഴ എന്നീ റോഡുകൾക്കാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.