മാലിന്യ ശുദ്ധീകരണ പ്ലാന്റിലെ സാധന സാമഗ്രികൾ കാണാതായതായി പരാതി
1592577
Thursday, September 18, 2025 4:32 AM IST
ആലുവ: പാലസ് റോഡില്‍ പ്രവര്‍ത്തനം നിലച്ച ആലുവ നഗരസഭയുടെ ട്രീറ്റ്മെന്റ് പ്ലാന്റ് കെട്ടിടത്തിലെ ശിലാഫലകങ്ങള്‍ അടക്കം സാധനസമഗ്രികള്‍ കാണാതായതായി ജില്ലാ പോലീസ് മേധാവിക്ക് പരാതി.
സമീപത്തെ അദ്വൈതാശ്രമം അധികൃതരുമായി വഴിത്തര്‍ക്കം, സ്ഥലത്തര്‍ക്കം, കൊടികള്‍ എടുത്തുമാറ്റല്‍ തുടങ്ങിയവ ഉണ്ടായതിന് പിന്നാലെയാണ് പുതിയ സംഭവവികാസം.