കാപ്പ ചുമത്തി ജയിലിലടച്ചു
1592569
Thursday, September 18, 2025 4:21 AM IST
വാഴക്കുളം: വധശ്രമ കേസിൽ ഉൾപ്പെട്ട യുവാവിനെതിരേ കാപ്പ ചുമത്തി. വാഴക്കുളം ചേന്നാട്ട് സൻസൽ (കണ്ണൻ -23) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ല കളക്ടർ ജി.പ്രിയങ്കയാണ് ഉത്തരവിട്ടത്.
വാഴക്കുളം, കല്ലൂർക്കാട്, മൂവാറ്റുപുഴ, കോട്ടയം ജില്ലയിലെ രാമപുരം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, അടിപിടി, ദേഹോപദ്രവം, കഞ്ചാവ് ഉപയോഗം, സ്ത്രീകൾക്കെതിരേയുള്ള കുറ്റകൃത്യം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.
കഴിഞ്ഞ മേയിൽ കല്ലൂർക്കാട് പോലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്. കല്ലൂർക്കാട് സിഐ കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ വാഴക്കുളം എസ്ഐ പ്രദീപ്മോൻ, എഎസ്ഐ എസ്. വിനു, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിജേഷ്, സിവിൽ പോലീസ് ഓഫീസർ അനൂപ് എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.