കോ​ത​മം​ഗ​ലം: ഭൂ​ത​ത്താ​ൻ​കെ​ട്ട് മി​നി ജ​ല വൈ​ദ്യു​ത പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​എ​സ്എ​ബി​യും ക​രാ​ർ ക​മ്പ​നി​യു​മാ​യു​ള്ള മീ​റ്റിം​ഗി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലും തു​ട​ർ​ന്നു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലും പ​ദ്ധ​തി എ​ത്ര​യും വേ​ഗം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ൾ കെ​എ​സ്ഇ​ബി സ്വീ​ക​രി​ക്കു​മെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി എ.​കെ. കൃ​ഷ്ണ​ൻ​കു​ട്ടി നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു.

ഭൂ​ത​ത്താ​ൻ​കെ​ട്ട് മി​നി ജ​ല വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ശേ​ഷി​ക്കു​ന്ന പ്ര​വ​ർ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു പ​ദ്ധ​തി അ​ടി​യ​ന്ത​ര​മാ​യി ക​മ്മീ​ഷ​ൻ ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ആ​ന്‍റ​ണി ജോ​ൺ എം​എ​ൽ​എ​യു​ടെ സ​ബ്മി​ഷ​ന് മ​റു​പ​ടി​യാ​യി​ട്ടാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.