ഭർത്താവ് മരിച്ചത് അറിയാതെ ഭാര്യ കൂട്ടിരുന്നത് മൂന്നു നാൾ
1592567
Thursday, September 18, 2025 4:21 AM IST
തറയിൽ കിടന്ന മൃതദേഹം പുഴുവരിച്ചു
അരൂർ: ഭർത്താവ് മരിച്ചത് മനസിലാകാതെ മാനസിക വെല്ലുവിളി നേരിടുന്ന ഭാര്യ അതേ വീട്ടിൽ കഴിഞ്ഞത് മൂന്നു ദിവസം. എഴുപുന്ന പഞ്ചായത്ത് 12ാം വാർഡിൽ എരമല്ലൂർ തേരേഴത്ത് ഗോപി (72) ആണ് മരിച്ചത്.
മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഗോപിയുടെ ഭാര്യ ഷീല. ഗോപി മരിച്ചത് ഷീലയ്ക്ക് മനസിലാകാതെ വന്നതാവാം വിവരം പുറത്തറിയാൻ വൈകിയതെന്ന് കരുതുന്നു. മൂന്ന് ദിവസം മൃതദേഹത്തോടൊപ്പം ഇതേ വീട്ടിൽ കഴിഞ്ഞ ഷീലയ്ക്ക് മൃതദേഹത്തിൽ പുഴുവരിച്ചിട്ട് പോലും ഗോപി മരിച്ചെന്ന കാര്യം മനസിലായില്ല.
ചൊവ്വാഴ്ച ഉച്ചയോടുകുടി ഗോപിയുടെ ഭാര്യാ സഹോദരനായ രമേശൻ ഇവരുടെ വീട്ടിൽ എത്തിയപ്പോഴാണ് ഗോപി നിലത്ത് മരിച്ചുകിടക്കുന്നതായി കണ്ടത്. ഗോപിയെയും ഷീലയെയും പരിശേധനയ്ക്ക് കൊണ്ടുപോകാനായി എത്തിയതായിരുന്നു രമേശൻ.
മരണവിവരമറിഞ്ഞ് നാട്ടുകാരും പഞ്ചായത്ത് അധികൃതരും അടക്കം സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.