പിറവം ഐടിഐയിൽ യുവ സംരംഭക സംഗമം
1592596
Thursday, September 18, 2025 5:01 AM IST
പിറവം: എംഎസ്എം ഐടിഐയില്‍ യുവ സംരംഭക സംഗമം നടത്തി. പരിപാടിയുടെ ഉദ്ഘാടനം എംഎസ്എം ഐടിഐ രക്ഷാധികാരി ബിഷപ്പ് യൂഹാനോൻ മാർ തിയോഡോഷ്യസ് നിർവഹിച്ചു. ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ ജൂലി സാബു, വൈസ് ചെയർമാൻ കെ.പി. സലിം, കൗൺസിലർ ഏലിയാമ്മ ഫിലിപ്പ് എന്നിവർ പങ്കെടുത്തു. പുതിയ അധ്യായന വർഷ ആരംഭിക്കുന്നതിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് മികച്ച സംരംഭകരെ ആദരിക്കലും ഐടിഐ കാമ്പസിൽ തുടങ്ങുന്ന ആൽഫ ഇൻഡസ്ട്രീസിന്റെ ഉദ്ഘടനവും നടന്നത്.
യുവ സംരഭക സംഗമത്തിൽ മികച്ച യുവ സംരംഭകനും സംസ്ഥാന കർഷക അവാർഡ് ജേതാവുമായ മോനു മാമ്മൻ, മികച്ച വ്യവസായ സംരംഭകൻ സോണി ജോൺ, ഐടിഐ മുൻ സ്റ്റുഡന്റും പ്രധാനമന്ത്രിയുടെ അവാർഡ് ജേതാവുമായ കെ.കെ. ബിനു എന്നിവർക്കു എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. തുടർന്ന് മുഖാമുഖം മോട്ടിവേഷൻ സംവാദം നടന്നു.
ഐടിഐയില്‍ കഴിഞ്ഞ വർഷം വിജയം നേടിയവരെ പുരസ്കാരം നൽകി ആദരിച്ചു. സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ചടങ്ങിൽ ഐടിഐ ഡയറക്ടർ ഫാ.ഡോ. വർഗീസ് ബേബി മടത്തിക്കുന്നത്ത്, പ്രിസിപ്പൽ നീതു സോമൻ എന്നിവർ പ്രസംഗിച്ചു.