വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
1592432
Wednesday, September 17, 2025 10:33 PM IST
കളമശേരി: കളമശേരി എച്ച്എംടി റോഡിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.
പാനായിക്കുളം തച്ചോത്ത് പറമ്പിൽ പോളിന്റെ മകൻ ജസ്റ്റിൻ(23)ആണ് മരിച്ചത്. ബൈക്കിൽ ഒപ്പം സഞ്ചരിച്ചിരുന്നു സുഹൃത്ത് അഭിജിത്ത് സജീവ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ചൊവ്വാഴ്ച രാത്രിയിൽ കളമശേരി മെഡിക്കൽ കോളജ് ഭാഗത്തുനിന്നും വരികയായിരുന്ന ബൈക്കിൽ പുറകിലൂടെ അമിതവേഗതയിലെത്തിയ വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.
അപകടമുണ്ടാക്കിയ വാഹനം തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്നലെ പനായിക്കുളം ലിറ്റിൽ ഫ്ളവർ പള്ളിയിൽ സംസ്കരിച്ചു. മതാവ്: ഷൈനി. സഹോദരൻ: ക്രിസ്റ്റി.