മാഞ്ഞാലിയിൽ കൂവ ഫാക്ടറി ഉദ്ഘാടനം നാളെ
1274036
Saturday, March 4, 2023 12:08 AM IST
കരുമാലൂർ : മാഞ്ഞാലി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കേന്ദ്രാവിഷ്കൃത എഐഎഫ് പദ്ധതിയിൽപ്പെടുത്തി കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെ സാങ്കേതിക ഉപദേശത്തോടെ മാഞ്ഞാലി ഡയമണ്ട് മുക്കിൽ ആരംഭിക്കുന്ന കൂവ സംസ്കരണ ഫാക്ടറിയുടേയും അനുബന്ധ പരിപാടികളുടേയും ഉദ്ഘാടനം നാളെ രാവിലെ 10ന് മന്ത്രി പി. രാജീവ് നിർവഹിക്കുമെന്ന് ബാങ്ക് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കൂവ പ്ലാന്റ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, സോളാർ പ്ലാന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസും ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ചു നടത്തിയ വാർത്താ സമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് എ.എം. അലി, വൈസ് പ്രസിഡന്റ് എ.എം. അബ്ദുൾ സലാം, സെക്രട്ടറി ടി.ബി. ദേവദാസ് തുടങ്ങിയവരും ഭരണ സമിതി അംഗങ്ങളും പങ്കെടുത്തു.