സ്കൂളിന്റെ പടിയിൽനിന്നു വീണ് പരിക്കേറ്റ വിദ്യാർഥിനി മരിച്ചു
1280816
Saturday, March 25, 2023 10:19 PM IST
പെരുന്പാവൂർ: സ്കൂളിൽ നിന്ന് ഇറങ്ങിവരവെ പടിയിൽ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭിന്നശേഷി വിദ്യാർഥിനി മരിച്ചു. മുടിക്കൽ മുണ്ടേത്ത് എം.ഇ. കബീറിന്റെ മകൾ ഫാത്തിമ റുക്സാന (20) ആണ് മരിച്ചത്. കഴിഞ്ഞ 22ന് ഉച്ചയ്ക്കായിരുന്നു സംഭവം.
സെറിബ്രൽ പാൾസി മൾട്ടിപ്പിൾ ഡിസെബിലിറ്റിയുള്ള ഫാത്തിമ സ്കൂളിലെ മുകളിലത്തെ നിലയിൽ ക്ലാസ് കഴിഞ്ഞ് താഴേക്കിറങ്ങുന്പോൾ തലയടിച്ചു വീഴുകയായിരുന്നു. തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി 11ഓടെയാണ് മരിച്ചത്. ഏഴു വർഷമായി എടത്തലയിലെ സ്വകാര്യ സ്പെഷൽ സ്കൂളിലാണ് പഠിക്കുന്നത്. കബറടക്കം നടത്തി. മാതാവ്: ജാസ്മിൻ. സഹോദരങ്ങൾ: മുഹമ്മദ് ഇർഫാൻ, മുഹമ്മദ് ഇഹ്സാൻ.