വെട്ടുന്നതിനിടെ മരം തലയിൽ വീണ് തൊഴിലാളി മരിച്ചു
1282146
Wednesday, March 29, 2023 10:38 PM IST
കോലഞ്ചേരി: പുരയിടത്തിൽ മരം വെട്ടുന്നതിനിടെ അതേ മരം തലയിൽ വീണ് തൊഴിലാളി മരിച്ചു. വടയന്പാടി കൊച്ചടിക്കുന്നേൽ ഹരിദാസ് (56) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ കോലഞ്ചേരി മാങ്ങാട്ടൂർ ഭാഗത്തായിരുന്നു സംഭവം.
ഹരിദാസിനെ ഉടൻ കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഐഎൻടിയുസി മരംവെട്ട് തൊഴിലാളി യൂണിയൻ ചൂണ്ടി യൂണിറ്റ് അംഗമാണ്. സംസ്കാരം ഇന്ന് നാലിന് തിരുവാണിയൂർ പൊതുശ്മശാനത്തിൽ. ഭാര്യ: ശോഭന (വാട്ടർ അഥോറിട്ടി, ആലുവ) മുള്ളരിങ്ങാട് കപ്ലിങ്ങാട്ട് കുടുംബാംഗം. മക്കൾ: അരുണ്‍, അർജുൻ.