ഫാൻസി നമ്പർ കെ.എൽ 7 ഡിസി 1 സ്വന്തമാക്കിയത് 3,44,000 ലക്ഷത്തിന്
1335303
Wednesday, September 13, 2023 2:37 AM IST
കാക്കനാട് : വിവിധ ഫാൻസി നമ്പറുകളുടെ ലേലത്തിൽ ഒൻപതര ലക്ഷം രൂപ മോട്ടോർ വാഹന വകുപ്പിന് ലഭിച്ചു. കെ.എൽ 7 ഡിസി 1 ലേലത്തിൽ പോയത് 3,44,000 രൂപയ്ക്ക്. മൂന്നു പേരാണ് ലേലത്തിൽ പങ്കെടുത്തത്. കെഎൽ 7 ഡിസി 7 ന് 2,51,000 രൂപ ലഭിച്ചു. 7 നു വേണ്ടി അഞ്ചു പേർ മത്സരിച്ചു.
ഡിസി 1 നും 89 നും ഇടയിലുള്ള ഫാൻസി നമ്പറുകളാണ് ലേലം ചെയ്തത്. കെഎൽ 7 ഡിബി 9999 ലേലത്തിൽ പോയത് 3,51,000 രൂപയ്ക്ക്. ഈ നമ്പറിനായും അഞ്ചുപേർ രംഗത്തുണ്ടായിരുന്നുവെന്ന് ജോയിന്റ് ആർടിഒ കെ.കെ.രാജീവ് പറഞ്ഞു.