മെട്രോ റെയിലിനായി 25 കോടി ആവശ്യപ്പെട്ടു
1335304
Wednesday, September 13, 2023 2:37 AM IST
കാക്കനാട്: കാക്കനാട് മെട്രോ റെയിലിനായി ഭൂമിയേറ്റെടുക്കുന്ന ഭൂഉടമകൾക്ക് നൽകാൻ 25 കോടി കൂടി അനുവദിക്കണമെന്ന് ജില്ലാ ഭരണകൂടം കെഎംആർഎല്ലിനോട് ആവശ്യപ്പെട്ടു.
കലൂർ മുതൽ പാലാരിവട്ടം ജംഗ്ഷൻ വരെ ഏറ്റെടുക്കുന്ന ഭൂമിക്ക് 33 കോടി രൂപ അനുവദിച്ചിരുന്നു. 90 ശതമാനം സ്ഥലമെടുപ്പ് പൂർത്തിയായി.
കോടതിയെ സമീപിച്ച് വിധി നേടിയ അഞ്ച് ഭൂ ഉടമകൾക്ക് പുതുക്കിയ പുനരധിവാസ പാക്കേജ് അനുസരിച്ച് ലാൻഡ് റവന്യൂ കമ്മിഷണർ തുക അനുവദിച്ചു .