പിക്കപ്പ് വാനിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
1335344
Wednesday, September 13, 2023 7:03 AM IST
അങ്കമാലി: അങ്കമാലി ദേശീയപാതയിൽ പിക്കപ്പ് വാനിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മഞ്ഞപ്ര ഗവ. ഹൈസ്കൂളിനു സമീപം മുണ്ടുചിറക്കൽ കൊച്ചുകുട്ടിയുടെ മകൻ ചന്ദ്രൻ (65) ആണ് മരിച്ചത്.
അങ്കമാലി സെന്റ് ജോസഫ്സ് സ്കൂളിനു മുന്നിലെ യുടേണിലായിരുന്നു അപകടം. എൽഐസി ഓഫീസിൽ പോയതിനു ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്ന ചന്ദ്രനെ അങ്കമാലി ഭാഗത്തുനിന്നു വന്ന വാനാണ് ഇടിച്ചത്. ചന്ദ്രൻ മരപ്പണിക്കാരനാണ്. സംസ്കാരം നടത്തി. ഭാര്യ: ഗീത. മക്കൾ: മനു, മീനാക്ഷി. മരുമകൻ: നിധിൻ (ടൊയോട്ട).