സാങ്കേതിക തകരാർ: 120 യാത്രക്കാർ പുറപ്പെട്ടത് 24 മണിക്കൂറിന് ശേഷം
Monday, September 25, 2023 2:05 AM IST
നെ​ടു​മ്പാ​ശേ​രി: സൗ​ദി അ​റേ​ബ്യ വി​മാ​ന​ത്തി​നു​ണ്ടാ​യ സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച യാ​ത്ര മു​ട​ങ്ങി​യ 120 പേ​ർ ഇ​ന്ന​ലെ രാ​ത്രി 8.30ന് ​റി​യാ​ദി​ലേ​ക്ക് പു​റ​പ്പെ​ട്ടു.

ശ​നി​യാ​ഴ്ച രാ​ത്രി 8.30ന് 282 ​യാ​ത്ര​ക്കാ​രു​മാ​യി പു​റ​പ്പെ​ടാ​നൊ​രു​ങ്ങി​യ വി​മാ​ന​ത്തി​ന്‍റെ വാ​തി​ലു​ക​ൾ അ​ട​യ്ക്കാ​ൻ ത​ട​സം നേ​രി​ട്ട​താ​ണ് 120 പേ​രു​ടെ യാ​ത്ര 24 മ​ണി​ക്കൂ​ർ വൈ​കാ​ൻ കാ​ര​ണം. ത​ക​രാ​ർ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ 120 യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി വി​മാ​ന​ത്തി​ന്‍റെ ഭാ​രം ക്ര​മീ​ക​രി​ച്ച​തി​നു ശേ​ഷം രാ​ത്രി 10.30നാ​ണ് 162 യാ​ത്ര​ക്കാ​രു​മാ​യി റി​യാ​ദി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങേ​ണ്ടി വ​ന്ന 120 യാ​ത്ര​ക്കാ​ർ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച​തോ​ടെ ഇ​വ​രെ പി​ന്നീ​ട് ഹോ​ട്ട​ലു​ക​ളി​ലേ​ക്ക് മാ​റ്റി. ഇ​ന്ന​ലെ രാ​ത്രി 8.30ന് ​സൗ​ദി എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ലാ​ണ് ഇ​വ​ർ റി​യാ​ദി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്.