54 ലക്ഷത്തിന്റെ സ്വർണം പിടികൂടി
1338663
Wednesday, September 27, 2023 2:14 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം 54 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. 1164.47 ഗ്രാം സ്വർണ മിശ്രിതമാണ് പിടികൂടിയത്.
ഷാർജയിൽ നിന്നും എയർ അറേബ്യ വിമാനത്തിൽ വന്ന യാത്രക്കാരനാണ് അനധികൃതമായി സ്വർണം കൊണ്ടു പോകാൻ ശ്രമിച്ചത്.
മലപ്പുറം സ്വദേശി നിധീഷാണ് പിടിയിലായത്. സ്വർണം നാല് കാപ്സ്യൂളുകളാക്കിമലദ്വാരത്തിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. ഇൻഡ്യൻ കസ്റ്റംസ് ആക്ട് 162 അനുസരിച്ചാണ് കേസെടുത്തിട്ടുള്ളത്