വി​സാ​റ്റ് എൻജി. കോളജിൽ സ്പേസ് ആ​പ്പ് ച​ല​ഞ്ച്
Wednesday, September 27, 2023 2:18 AM IST
ഇ​ല​ഞ്ഞി: വി​ദ്യാ​ഭ്യാ​സ​ത്തി​നൊ​പ്പം ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള സ​മ്മാ​ന​ങ്ങ​ൾ നേ​ടാ​ൻ ഇ​ല​ഞ്ഞി വി​സാ​റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് അ​വ​സ​രം ഒ​രു​ക്കു​ന്നു.

യൂ​ണി​ക്ക് വേ​ൾ​ഡ് റോ​ബോ​ട്ടി​ക്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 30 ന് ​കോ​ള​ജി​ൽ ന​ട​ക്കു​ന്ന ബൂ​ട്ക്യാ​ന്പ് നാ​സ സ്പേ​സ് ആ​പ്പ് ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​അ​വ​സ​രം. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാം.


രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ​യാ​ണ് ക്യാ​ന്പ്. താ​ല്പ​ര്യ​മു​ള്ള ഏ​ത് പ്രാ​യ​ക്കാ​ർ​ക്കും ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാം.

എ​റ​ണാ​കു​ളം, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ നി​ന്ന് താ​ൽ​പ​ര്യ​മു​ള്ള മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ളും മ​റ്റു വി​വ​ര​ങ്ങ​ളും വി​സാ​റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് അ​ധി​കൃ​ത​രി​ൽ നി​ന്നു ല​ഭി​ക്കും. ഫോ​ണ്‍ : 9207233587.