കി​റ്റ് വി​ത​ര​ണ​ത്തി​ലെ ക​മ്മീഷ​ൻ‌: വ്യാ​പാ​രി​ക​ൾ കോ​ട​തി​യെ സ​മീ​പി​ക്കും
Wednesday, September 27, 2023 2:18 AM IST
കോ​ത​മം​ഗ​ലം: കി​റ്റ് വി​ത​ര​ണ​ത്തി​ൽ റേ​ഷ​ൻ വ്യാ​പ​രി​ക​ൾ​ക്ക് കി​ട്ടാ​നു​ള്ള 10 മാ​സ​ത്തെ ക​മ്മീഷ​ൻ തു​ക​യ്ക്കാ​യി ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കോ​ട​തി​യെ സ​മീ​പി​ക്കും.

13 മാ​സം കി​റ്റ് ന​ൽ​കി​യ​തി​ൽ മൂ​ന്ന് മാ​സ​ത്തെ ക​മ്മീ​ഷ​ൻ മു​ന്പ് ല​ഭി​ച്ചി​രു​ന്നു. 10 മാ​സ​ത്തെ ക​മ്മീ​ഷ​ൻ തു​ക​യ്ക്കാ​യി കോ​ട​തി​യെ സ​മീ​പി​ച്ച റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യി ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചും ഡി​വി​ഷ​ൻ ബെ​ഞ്ചും വി​ധി​ച്ചു. ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​തെ വ​ന്ന​തി​നാ​ൽ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. സു​പ്രീം​കോ​ട​തി​യും റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യി വി​ധി​ച്ചു.​

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​വി. ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജി എം. ​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എം.​എം. ര​വി, കെ.​എ​സ്. സ​ന​ൽ​കു​മാ​ർ, മോ​ൻ​സി ജോ​ജ്, പി.​പി. ഗീ​വ​ർ​ഗി​സ്, എ​ൽ​ദോ​സ് ജോ​സ​ഫ്, ഷാ​ജി വ​ർ​ഗീ​സ്, പി.​കെ. ഷാ​ജി, പി.​എം. ജോ​ളി, ഡോ​ളി ജ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.