കൂ​പ്ര​സി​ദ്ധ ക്രി​മി​ന​ൽ എ​ർ​ത്ത് ര​തീ​ഷ് പി​ടി​യി​ൽ
Wednesday, September 27, 2023 2:23 AM IST
കാ​ക്ക​നാ​ട്: കൂ​പ്ര​സി​ദ്ധ ക്രി​മി​ന​ൽ എ​ർ​ത്ത് ര​തീ​ഷ് എ​ന്ന കാ​ക്ക​നാ​ട് പ​ര​പ്പ​യി​ൽ വീ​ട്ടി​ൽ ര​തീ​ഷി​നെ (42) തൃ​ക്കാ​ക്ക​ര പോ​ലീ​സ് പി​ടി​കൂ​ടി.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ പ്ര​തി താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ ഡാ​ൻ​സാ​ഫും തൃ​ക്കാ​ക്ക​ര പോ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ര​ണ്ട് വ​ടി​വാ​ൾ, ര​ണ്ട് ഗ്രാം ​ക​ഞ്ചാ​വ്, 0.25 ഗ്രാം ​എം​ഡി​എം​എ, 20 നൈ​ട്രോ​സ​ന്‍ ഗു​ളി​ക​ക​ൾ എ​ന്നി​വ ക​ണ്ടെ​ടു​ത്തു.

മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​യെ കു​റി​ച്ചു​ദി​വ​സ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. തൃ​ക്കാ​ക്ക​ര എ​സ്ഐ ഗി​രീ​ഷ് കു​മാ​ർ, ജ​സ്റ്റി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.