ദിവ്യകാരുണ്യ അദ്ഭുതങ്ങളുടെ ഗാലറി കുന്പളങ്ങിയിൽ തുറന്നു
1394177
Tuesday, February 20, 2024 6:40 AM IST
കൊച്ചി: കത്തോലിക്ക തിരുസഭ അംഗീകരിച്ച ദിവ്യകാരുണ്യ അദ്ഭുതങ്ങളുടെ ആദ്യ ഗാലറി കുമ്പളങ്ങി സമരിയ ഓള്‍ഡ് ഏജ് ഹോമില്‍ കൊച്ചി രൂപതാ വികാരി ജനറല്‍ മോണ്‍. ഷൈജു പരിയാത്തുശേരി ഉദ്ഘാടനം ചെയ്തു. കുമ്പളങ്ങി ഫൊറോന വികാരി ഫാ. സെബാസ്റ്റിന് പുത്തന്‍പുരയ്ക്കല്‍ അധ്യക്ഷനായി.
കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് ആശംസ അർപ്പിച്ചു. കുമ്പളങ്ങി സേക്രഡ് ഹാര്‍ട്ട് ഇടവക വികാരി ഫാ. ആന്റണി അഞ്ചുകണ്ടത്തില്‍ സ്വാഗതവും സമരിയ ഓള്‍ഡ് ഏജ് ഹോം മാനേജിംഗ് ഡയറക്ടര്‍ സെലസ്റ്റിന്‍ കുരിശിങ്കല്‍ നന്ദിയും പറഞ്ഞു. രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ പൊതുജനങ്ങള്‍ക്ക് ഗാലറി സന്ദര്‍ശിക്കാം.