അനധികൃത മദ്യവിൽപ്പന; ഒരാൾ പിടിയിൽ
1394178
Tuesday, February 20, 2024 6:40 AM IST
പെരുമ്പാവൂർ: അനധികൃത മദ്യവിൽപ്പന നടത്തിയ ഒരാൾ പോലീസ് പിടിയിൽ. പോഞ്ഞാശേരി മടത്തിപടി പാലംപറമ്പിൽ കലേഷ് (45 ) ആണ് പെരുമ്പാവൂർ പോലീസിന്റെ പിടിയിലായത്. ബൈക്കിലായിരുന്നു വിൽപ്പന. പിടികൂടുമ്പോൾ നാല് ലിറ്ററോളം മദ്യം ഇയാളുടെ കൈവശം ഉണ്ടായിരുന്നു.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തെതുടർന്ന് നിരീക്ഷണത്തിലായിരുന്നു ഇയാൾ. ആളുകളുടെ അടുത്തെത്തിച്ചായിരുന്നു വിൽപ്പന. സമാന സംഭവത്തിന് ഇയാളെ എക്സൈസ് നേരത്തെ പിടികൂടിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.