ശിവരാത്രി വ്യാപാര മേള കരാർ: രണ്ടാം വിധി രണ്ടാം സ്ഥാനക്കാരന് അനുകൂലം
1394684
Thursday, February 22, 2024 4:10 AM IST
ആലുവ: ശിവരാത്രി വ്യാപാര മേള, അമ്യൂസ്മെന്റ് പാർക്ക് നടത്തിപ്പ് ചുമതല വീണ്ടും രണ്ടാം സ്ഥാനക്കാരന്. ആലുവ നഗരസഭയുടെ അപ്പീൽ പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഫൺ വേൾഡിന് അനുകൂലമായി വിധിച്ചത്.
കഴിഞ്ഞ ദിവസം ഒന്നാം സ്ഥാനക്കാരന് കരാർ നൽകണമെന്ന സിംഗിൾ ബഞ്ച് വിധി സ്റ്റേ ചെയ്താണ് പുതിയ വിധി. ശിവരാത്രി മണപ്പുറത്ത് വ്യാപാര മേളയുടേയും അമ്യൂസ്മെന്റ് പാർക്കിന്റെയും 70 ശതമാനത്തോളം പ്രവർത്തനങ്ങൾ പൂർത്തിയായതായി ഫൺ വേൾഡ് നൽകിയ വിശദീകരണം മുൻ നിർത്തിയാണ് വിധി.
അടുത്ത സിറ്റിംഗ് ഇനി ഏപ്രിൽ രണ്ടിനാണ്. മാർച്ച് എട്ടാനാണ് ശിവരാത്രി. കരാർ ലഭിച്ചിട്ടും നിശ്ചിത കാലാവധിക്കുള്ളിൽ തുക അടയ്ക്കാത്തതിനെതുടർന്ന് ഒന്നാം സ്ഥാനക്കാരനെ ഒഴിവാക്കി രണ്ടാം സ്ഥാനക്കാരന് നടത്തിപ്പ് ചുമതല നൽകിയ ആലുവ നഗരസഭയ്ക്കെതിരെയാണ് കേസ് ഉണ്ടായത്.
ഇതോടെ ആലുവ നഗരസഭയുടെ നടപടികൾക്ക് കോടതിയുടെ സാധുത ലഭിച്ചിരിക്കുകയാണ്.