അങ്കമാലി: നഗരസഭ 11-ാം വാര്‍ഡില്‍ വേങ്ങൂര്‍ സൗത്ത് നായരങ്ങാടി ജംഗ്ഷനില്‍ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മം റോജി എം. ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. നഗരസഭാധ്യക്ഷന്‍ മാത്യു തോമസ് അധ്യക്ഷത വഹിച്ചു.
എംസി റോഡില്‍ വേങ്ങൂരില്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച ബ്ലിങ്കര്‍ ലൈറ്റിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ലേഖ മധു, കൗണ്‍സിലര്‍ സാജു നെടുങ്ങാടന്‍, സ്വപ്ന നഗര്‍ റെസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് പി.ഐ.ബോസ്, സമാജം നഗര്‍ റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് ജോര്‍ജ് ചിറ്റിനപ്പിള്ളി, വേങ്ങൂര്‍ ഈസ്റ്റ് റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് റോബിന് അറയ്ക്കല്‍, സഹകരണ നഗര്‍ റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് സെലീന ദേവസി, വാര്‍ഡ് വികസന സമിതിയംഗം കെ.ആര്. ഷാജി, കെ.പി.സുജാതന്‍, ഷിബു ജോര്‍ജ്, ജിബി അരീയ്ക്കല്‍ സി.ഡി. സാജു, എസ്.കെ. മധു, ഗോപിനാഥന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള തുക വിനിയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്.