നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്ത് ഹരിത കർമസേന കൺസോർഷ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 10,000 രൂപ നൽകി. കൺസോർഷ്യം പ്രസിഡന്റ് സരിത, സെക്രട്ടറി സുനി, കോ ഓർഡിനേറ്റർ സിബിൻ, സിഡിഎസ് ചെയർപേഴ്സൺ സുമ സാബു രാജ് എന്നിവർ ചേർന്ന് മന്ത്രി പി രാജീവിന് ചെക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് ഏ.വി. സുനിൽ, വൈസ് പ്രസിഡന്റ് ശോഭാ ഭരതൻ തുടങ്ങിയവർ പങ്കെടുത്തു.