ബ്രേ​ക്കിം​ഗ് ദ ​ബാ​രി​യ​ര്‍ 2.0 കാ​മ്പ​യി​ന്‍; ജി​ല്ലാക​ള​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ച്ചു
Thursday, August 15, 2024 8:16 AM IST
കൊ​ച്ചി: മൊ​ബി​ലി​റ്റി ഇ​ന്‍ ഡി​സ്‌​ട്രോ​ഫി അ​ഥ​വാ മൈ​ന്‍​ഡ് ആ​രം​ഭി​ച്ച ബ്രേ​ക്കിം​ഗ് ദ ​ബാ​രി​യ​ര്‍ 2.0 കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് നി​ർ​ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ച്ചു.
ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ പ്രാ​വ​ര്‍​ത്തി​ക​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള​ത്തി​ലെ മ​സ്‌​കു​ല​ര്‍ ഡി​സ്‌​ട്രോ​ഫി, എ​സ്എം​എ ബാ​ധി​ത​രു​ടെ സം​ഘ​ട​ന​യാ​ണി​ത്.

മൈ​ന്‍​ഡ് ക​ണ്‍​വീ​ന​ര്‍ എ​മി സെ​ബാ​സ്റ്റ്യ​ന്‍, പ്ര​തി​ഥി പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ ജെ​റി​ന്‍ ജോ​ണ്‍​സ​ണ്‍, എ​റ​ണാ​കു​ളം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ ഗോ​കു​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ക​ള​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷി​ന് നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ച്ച​ത്.


2016ലെ ​ഭി​ന്ന​ശേ​ഷി അ​വ​കാ​ശ നി​യ​മം ഇ​ന്നും പൂ​ര്‍​ണ​മാ​യി ന​ട​പ്പി​ലാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ല്ലാ ജി​ല്ലാ ത​ല​ത്തി​ലും ഇ​ത്ത​ര​ത്തി​ല്‍ ക​ള​ക്ട​ര്‍​മാ​രെ നേ​രി​ട്ടു ക​ണ്ട് നി​ർ​ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ച്ച് ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് മൈ​ന്‍​ഡ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കു വേ​ണ്ടി​യു​ള്ള വീ​ല്‍​ചെ​യ​ര്‍ ഫ്ര​ണ്ട്‌​ലി വാ​ഹ​ന​മെ​ന്ന ആ​ശ​യ​മ​ട​ക്കം ഉ​ള്‍​ക്കൊ​ള്ളു​ന്ന​താ​ണ് ഈ ​നി​ർ​ദേ​ശ​ങ്ങ​ള്‍.