കൊച്ചി: വില്പനയ്ക്കെത്തിച്ച ബ്രൗണ്‍ഷുഗറും കഞ്ചാവുമായി ഇതര സംസ്ഥാനക്കാരന് അറസ്റ്റില്‍. ഡാര്‍ജലിംഗ് സ്വദേശി ബിജയ് ഥാപ്പ(34)യെയാണ് ഡാന്‍സാഫ് എസ്ഐ എ. വിനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റമസ് കോളനി പരിസരത്തു നിന്ന് അറസ്റ്റ് ചെയ്തത്. 8.7 ഗ്രാം ബ്രൗണ്‍ ഷുഗറും 440 ഗ്രാം കഞ്ചാവും ഇയാളില്‍ നിന്ന് കണ്ടെടുത്തു. കലൂര്‍ സ്റ്റേഡിയം ഭാഗത്തായിരുന്നുലഹരി മരുന്ന് വില്പന. ഒരു മാസത്തിലേറെയായി ഡാന്‍സാഫ് സംഘം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.