കിഴക്കമ്പലം: കർഷകരെ ആദരിച്ച് ട്വന്റി 20 ഓണാഘോഷം. കിഴക്കമ്പലം പഞ്ചായത്തിലെ വാർഡ് 15 ലെ ഓണാഘോഷമാണ് ഇക്കുറി കർഷകർക്ക് പ്രാധാന്യം നൽകി ആഘോഷമാക്കിയത്. ട്വന്റി 20 പാർട്ടി ഉപാധ്യക്ഷൻ വി. ഗോപകുമാർ പരിപാടിയിൽ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ 15-ാം വാർഡിലെ ഏറ്റവും മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട കണിയോടിക്കൽ കെ.കെ. പീറ്ററിനെ ഫാക്ട് റിട്ടേർഡ് ഉദ്യോഗസ്ഥൻ പൊന്നാട അണിയിച്ചും മെമന്റോ നൽകിയും ആദരിച്ചു. വാർഡിലെ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും ഹരിത കർമസേനാംഗങ്ങളെയും ആദരിച്ചു. ചടങ്ങിൽ ജിജോ ജോസഫ് അധ്യക്ഷത വഹിച്ചു.