കോതമംഗലം തീർഥാടനം; വിളംബര റാലിക്ക് സ്വീകരണം
1452434
Wednesday, September 11, 2024 4:11 AM IST
കോതമംഗലം: തീർഥാടന കേന്ദ്രമായ കോതമംഗലം മാർതോമ ചെറിയ പള്ളിയിൽ കബറടക്കിയിരിക്കുന്ന പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ 339 -ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് തിരുവനന്തപുരത്തു നിന്നുള്ള തീർഥാടന വിളംബര റാലിക്ക് കോതമംഗലം പൗരാവലി സ്വീകരണം നൽകി.
കോതമംഗലം പള്ളിത്താഴത്ത് ആന്റണി ജോണ്‍ എംഎൽഎ പൗരാവലിക്കു വേണ്ടി വിളംബര റാലിയെ സ്വീകരിച്ചു. മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി. ജോർജ്, കണ്‍വീനർ കെ.എ. നൗഷാദ്,
ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഹരി ഉഡുപ്പി, മാർ തോമ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ സഹവികാരിമാരായ ഫാ. ജോസ് തച്ചേത്ത്കുടി, ഫാ. ഏലിയാസ് പുമറ്റത്തിൽ, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിക്കൽ, ട്രസ്റ്റിമാരായ ബേബി ആഞ്ഞിലിവേലിൽ,
ഏലിയാസ് കീരംപ്ലായിൽ, സലിം ചെറിയാൻ മാലിയിൽ, എബി ചേലാട്ട്, ബേബി പാറേക്കര, ബിനോയി മണ്ണൻചേരിൽ, ഡോ. റോയി മാലിയിൽ റാലി അംഗങ്ങളായ എൽദോസ് ആനച്ചിറ, വിൻസന്റ് പാറയ്ക്കൽ, എൽദോ കട്ടങ്ങനാൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭക്ത സംഘടനാ പ്രവർത്തകർ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.