കാക്കനാട്:ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്പന നടത്തിവന്ന യുവാവ് പിടിയിൽ. കൊച്ചി സിറ്റി പോലീസ് ഡാൻസാഫ് നടത്തിയ പരിശോധനയിൽ വാഴക്കാലയിൽ നിന്നാണ് ബാലുശേരി പൂവെള്ളത്തിൽ ഉവൈസ് (21) പിടിയിലായത്.
32.07 ഗ്രാം എംഡിഎംഎയും 417 ഗ്രാം രാസഗുളികയും പ്രതിയിൽ നിന്നും കണ്ടെടുത്തു. കൊച്ചി സിറ്റി നാർക്കോട്ടിക് സെൽ എസിപി കെ.എ. അബ്ദുൽസലാമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.